
കൊച്ചി: ടൈ കേരളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനും ടൈ കേരള സ്ഥാപക ചെയർമാനുമായ സി. ബാലഗോപാലിന് സമ്മാനിക്കും. കുമരകം സൂരിയിൽ നടക്കുന്ന ടൈ കേരള സമ്മേളനത്തിൽ 21ന് ഉച്ചയ്‌ക്ക് രണ്ടിന് മന്ത്രി പി. രാജീവ് അവാർഡ് സമ്മാനിക്കും. കാവിൻകെയർ ചെയർമാൻ സി.കെ. രംഗനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അപക്‌സ് ഹോസ്പിറ്റൽ ഡയറക്ടർ ഷീനു ജാവർ, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ഡോ. ജീമോൻ കോര എന്നിവർ സംസാരിക്കും. 22ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |