കൊച്ചി: എറണാകുളത്ത് പ്രബോധ ഭവൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമി ആനന്ദതീർത്ഥൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി ആനന്ദതീർത്ഥന്റെ 38-ാം ചരമവാർഷിക ദിനാചരണം നാളെ കച്ചേരിപ്പടിയിലെ ഗാന്ധി പീസ് ഫൗണ്ടേഷൻ ഹാളിൽ നടക്കും.സ്വാമി ആനന്ദതീർത്ഥൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. ഉഷ കിരൺ അദ്ധ്യക്ഷയാകുന്ന സമ്മേളനം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ. രാധാകൃഷ്ണൻ, എം. ഗീതാനന്ദൻ, വിനോദ്കുമാർ കല്ലോലിക്കൽ, ഡോ. കെ.ജെ. അഗസ്റ്റിൻ, കെ.വി. അനിൽകുമാർ, അഡ്വ. ഡി.ജി. സുരേഷ്, എം.ആർ. ഗീത, പി.എൻ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് 'ചേയ" നോവലിന്റെ രചയിതാവായ ആർ. ഉണ്ണിമാധവനെ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |