
കാക്കനാട്: തൃക്കാക്കര നഗരസഭയിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് ജംഗ്‌ഷനിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് സ്വീകരിച്ചു. തുടർന്ന് എൽ.ഡി.എഫ്. പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭ ആസ്ഥാനത്തേക്ക് പ്രകടനമായെത്തി പത്രിക സമർപ്പിച്ചു. സി.പി.എം.തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി.ഉദയകുമാർ, സി.പി.ഐ.മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ് ബാബു, സി.പി.എം മുനിസിപ്പൽ സെക്രട്ടറി സി. കെ.ഷാജി, ഏരിയ കമ്മിറ്റി അംഗം കെ.ടി.എൽദോ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി, എൻ.സി.പി. ജില്ലാ സെക്രട്ടറി ഒ.എൻ. ഇന്ദ്രകുമാർ, ആർ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് എ.എ. ബാവ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |