
കൊച്ചി: അറബിക്കടലിൽനിന്ന് പുതിയയിനം ആഴക്കടൽ നീരാളി കൂന്തലിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ശാസ്ത്രസംഘം കണ്ടെത്തി. ആഗോളതലത്തിൽ അപൂർവമായ ടനിൻജിയ വർഗത്തിൽപ്പെട്ടതാണ് ആഴക്കടൽ കൂന്തൽ. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ടനിൻജിയ ഡാനേയാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൽ. രണ്ടാമത്തെ ഇനം കൂന്തലിനെയാണ് കണ്ടെത്തിയത്. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്‌നിക്കൽ ഓഫീസർ ഡോ.കെ.കെ. സജികുമാറും ഉൾപ്പെട്ട സംഘമാണ് നേട്ടത്തിന് പിന്നിൽ. ഗവേഷണ വിദ്യാർത്ഥികളായ ഡോ. ഷിജിൻ അമേരി, ടോജി തോമസ് എന്നിവരും പഠന സംഘത്തിലുണ്ടായിരുന്നു.
ഡോ.ഇ.ജി. സൈലാസിന് ആദരം
കൊല്ലം പുറംകടലിൽ 390 മീറ്റർ ആഴത്തിൽ നിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട കൂന്തലിനെ ലഭിച്ചത്. നീരാളി കൂന്തൽ എന്നാണ് ഇവയെ വിളിക്കുന്നത്. പുതിയ കൂന്തലിന് ടനിൻജിയ സൈലാസി എന്ന് പേരിട്ടു. സി.എം.എഫ്.ആർ.ഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ശാസ്ത്രജ്ഞൻ ഡോ.ഇ.ജി. സൈലാസിന് ആദരമായാണ് ഈ പേര്.
കൂന്തളുകളെപ്പോലെ രണ്ട് നീളമുള്ള സ്പർശിനികൾ (ടെന്റക്കിൾ) ഇല്ല.
നീരാളികളെപ്പോലെ എട്ട് കൈകളാണുള്ളത്. സാധാരണ കൂന്തലുകൾക്ക് എട്ട് കൈകളും രണ്ട് സ്പർശിനികളുമുണ്ട്.
അറബിക്കടലിൽ നിന്ന് ആദ്യമായാണ് ടനിൻജിയ വർഗത്തിലെ നീരാളി കൂന്തലിനെ കണ്ടെത്തുന്നത്. ആദ്യകാഴ്ചയിൽ ടനിൻജിയ ഡാനേ ആണെന്നാണ് കരുതിയത്. രണ്ടും തമ്മിൽ ബാഹ്യരൂപത്തിൽ വ്യത്യാസം കണ്ടെത്തി. ജനിതകവർഗീകരണ പഠനത്തിലാണ് പുതിയ ഇനമാണെന്ന് തിരിച്ചറിഞ്ഞത്.
ഡോ. ഗീത ശശികുമാർ
രണ്ട് മീറ്ററിലേറെ നീളവും 61 കിലോഗ്രാം തൂക്കവും കൈവരിക്കുന്നതാണ് ഈയിനം കൂന്തലുകൾ
ഡോ. സജികുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |