
കൊച്ചി: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് പാൽ, പാലുത്പന്നങ്ങൾ എന്നിവയുടെ സംഭരണ, സംസ്കരണ പ്രക്രിയകൾ നേരിട്ട് മനസിലാക്കാൻ മിൽമ എറണാകുളം മേഖലാ യൂണിയൻ അവസരം ഒരുക്കുന്നു. യൂണിയന്റെ തൃപ്പൂണിത്തുറ, രാമവർമ്മപുരം (തൃശൂർ), വടവാതൂർ (കോട്ടയം), കട്ടപ്പന ഡെയറി പ്ലാന്റുകൾ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സന്ദർശിക്കാമെന്ന് ചെയർമാൻ സി.എൻ. വത്സലൻപിള്ള അറിയിച്ചു. 25, 26, 27 തീയതികളിലാണ് ഡെയറി സന്ദർശത്തിനുള്ള സൗകര്യം. ഉത്പന്നങ്ങൾ ഇളവോടെ വാങ്ങുന്നതിനും സൗകര്യമുണ്ടാകും. പ്ളാന്റ് സന്ദർശിക്കുന്നവർ തൃപ്പൂണിത്തുറ (9447078010), തൃശൂർ (9447543276 ), കോട്ടയം (9495445911), 9447396859 (കട്ടപ്പന) എന്നിവിടങ്ങളിലെ മാനേജർമാരുമായി ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |