
പറവൂർ: സെലിബ്രിറ്രി ജാഡകളില്ലാതെ സുഹൃത്തും നാട്ടുകാരനുമായ സ്ഥാനാർത്ഥിക്കായി വെള്ളപൂശിയ ചുമരുകളിൽ പേരും ചിഹ്നവും വരിച്ച് തിരഞ്ഞെടുപ്പിൽ രംഗത്ത് സജീവമാകുകയാണ് മിമിക്രി കലാകാരൻ കൂടിയായ സുധീർ പറവൂർ. പൊരിവെയിലത്ത് ചുമരെഴുതുന്ന കേശവൻ മാമനെ റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാർ ആശ്ചര്യത്തോടെയാണ് കണ്ടത്. ചിത്രകലയും പഠിച്ചിട്ടുള്ള സുധീർ ചെറുപ്രായം മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമരെഴുതിയിട്ടുണ്ട്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എം. രാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് കുറച്ച് ദിവസത്തേയ്ക്ക് നാട്ടിലെത്തിയത്. ബാലസംഘത്തിന്റെ പ്രവർത്തകനായിരുന്ന സുധീർ എ.കെ.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |