കോലഞ്ചേരി: പച്ചക്കറിവില വർദ്ധനവിന് പിന്നാലെ വടിഅരിയുടെ വിലയും കുത്തനെ ഉയരുന്നു. ഒരാഴ്ചകൊണ്ട് 8 മുതൽ 10 രൂപയുടെ വർദ്ധനവാണ് വിവിധ ബ്രാൻഡുകൾക്ക് വന്നിട്ടുള്ളത്. സാധാരണ വീടുകളിൽ വടിയരിയാണ് ഉപയോഗിക്കുന്നത്. ജയ, മട്ട, സുരേഖ ഇനങ്ങൾക്ക് കാര്യമായ വിലമാറ്റമില്ല. സംസ്ഥാനത്തെ ഉത്പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കാലംതെറ്റി പെയ്യുന്ന മഴ ഇക്കുറിയും നെൽക്കൃഷിയെ ബാധിച്ചിട്ടുണ്ട്. വരും നാളുകളിൽ ഇത് വില വീണ്ടും ഉയരുന്നതിന് കാരണമാകും.
വില ഇനിയും ഉയരാം
മലയാളിക്ക് ചോറ് മുഖ്യഭക്ഷണമായതിനാൽ അരിവില വർദ്ധനവ് കുടുംബബഡ്ജറ്റിനെ കാര്യമായി ബാധിക്കും. വേവ് കുറഞ്ഞ അരികൾക്കാണ് കൂടുതൽ ഡിമാൻഡ്. കാലടിയിൽ നിന്നുമാണ് പ്രധാനമായും സംസ്ഥാനത്തെ വിപണികളിൽ അരിയെത്തുന്നത്. നെല്ല് ആവശ്യത്തിന് ലഭിക്കാതെ വന്നാൽ വില ഇനിയും ഉയരുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |