
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്‌സിയുടെ രൂപകൽപന. ധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ തെയ്യത്തിന്റെ മുഖചിത്രങ്ങൾ ക്ലബ്ബിന്റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചിരിക്കുന്നു. ക്ലബിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ജേഴ്‌സി പ്രകാശനം ചെയ്തത്. ഇന്ത്യൻ ഫുട്‌ബാളിലെ നടപടിക്രമങ്ങളും പ്രശ്നങ്ങളും മൂലം ലീഗിൽ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പുതിയ ജേഴ്‌സി എപ്പോൾ ധരിക്കാൻ സാധിക്കുമെന്ന ചോദ്യത്തോടെയാണ് പ്രകാശനം നടന്നത്. ലീഗ് മത്സരങ്ങൾ തുടങ്ങുമ്പോൾ കളത്തിലിറങ്ങാൻ ക്ലബ് പൂർണമായും സജ്ജമാണെന്ന സൂചനയാണ് ജേഴ്‌സി അവതരണത്തിതിലൂടെ ക്ലബ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |