
കൊച്ചി: മാനേജ്‌മെന്റ് വിദ്യാർത്ഥികളെ വ്യവസായത്തിന് തയ്യാറാക്കുകയും തൊഴിൽ യോഗ്യരാക്കുകയും ചെയ്യുന്നതിന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ഫിനിഷിംഗ് സ്‌കൂൾ പ്രോഗ്രാം സമാപിച്ചു. ആറ് ബിസിനസ് സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സമാപന ചടങ്ങിൽ വിസ്റ്റാർ ക്രിയേഷൻസിന്റെ സ്ഥാപകയും സി.എം.ഡിയുമായ ഷീല കൊച്ചൗസേപ്പ് മുഖ്യാതിഥിയായി. ഷീല കൊച്ചൗസേപ്പ് തന്റെ സംരംഭകയാത്ര പങ്കുവച്ചു. തുടർച്ചയായ പഠനം, സമഗ്രത എന്നിവയുടെ പ്രാധാന്യം വിവരിച്ച അവർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രോഗ്രാം ചെയർപേഴ്സൺ എബ്രഹാം ഓലിക്കൽ സ്വാഗതവും കെ.എം.എ മാനേജിംഗ് കമ്മിറ്റി അംഗവും എസ്.സി.എം.എസ് ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. രാധ തേവന്നൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |