കൊച്ചി: ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഇന്റർസൈറ്റ് ബി.ടു.ബി ടെക്‌നോളജി പോർട്ടൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയും മുൻമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസും മുൻ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സനുമായ ഡോ. വി. വേണുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്റർസൈറ്റ് ഉടമയും കേരള ട്രാവൽ മാർട്ട് സൊസൈറ്റി മുൻ പ്രസിഡന്റുമായ ഏബ്രഹാം ജോർജ്, ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, മുൻ പ്രസിഡന്റുമാരായ റിയാസ് അഹമ്മദ്, ബേബി മാത്യു സോമതീരം, കെ.ടി.ഡി.സി മാർക്കറ്റിംഗ് മാനേജർ ജി.എസ്. രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |