
കൊച്ചി: മലപ്പുറത്ത് നിന്ന് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ശേഖരം പിടിച്ചെടുത്ത കേസിന്റെ അന്വേഷണം എൻ.ഐ.എയ്ക്ക് വിടണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ആവശ്യപ്പെട്ടു. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ആശയപ്രകാരം ഭരണ, അധികാര സ്ഥാപനങ്ങളിൽ കയറിപ്പറ്റാനുള്ള ചില ശക്തികളുടെ പദ്ധതിയുമായി ബന്ധം സംശയിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പൊലീസ്, സൈന്യം ഉൾപ്പെടെ തന്ത്രപ്രധാന വകുപ്പുകളിലടക്കം അയോഗ്യർ ജോലിയ്ക്ക് കയറിയിരിക്കാൻ സാദ്ധ്യതയുണ്ട്. മുഖ്യപ്രതിയുടെ സാമ്പത്തികസ്ഥിതി വിഷയത്തിന്റെ ഗൗരവവും ഭീകരതയും സൂചിപ്പിക്കുന്നതാണ്.
രാജ്യത്തിന്റെ ദേശീയതയെയും അഖണ്ഡതയെയും ബാധിക്കുന്ന സംഭവമായിട്ടും സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |