കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിവന്ന ശേഷമുള്ള നടൻ ദിലീപിന്റെയും കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ പ്രതികരണങ്ങളെ വിമർശിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ. ദിലീപിനെ നിരപരാധിയെന്ന തരത്തിൽ ചില മാദ്ധ്യമങ്ങളും ദിലീപ് അനുകൂലികളും അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. നടിക്ക് പൂർണ നീതി ലഭിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെളിവുകളുടെ അപര്യാപ്തത കൊണ്ട് കുറ്റാരോപിതൻ കുറ്റക്കാരനാണെന്ന് തെളിയിക്കാനായില്ല എന്നത് മാത്രമാണുണ്ടായത്.
വിധി വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ പരാമർശം അപമാനകരമാണ്. സർക്കാർ ഹൈക്കോടതിയിൽ നൽകുന്ന അപ്പീലിനൊടുവിൽ നടിക്ക് അർഹിക്കുന്ന നീതി നടപ്പാകുമെന്നുറപ്പാണ്. വിധിയെയോ ന്യായാധിപനെയോ വിമർശിക്കുന്നതിനോടും യോജിപ്പില്ലെന്നും അരുൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |