കൊച്ചി: ഭാരതീയ ഹ്യൂമൻ റൈറ്റ്‌സ് ഫോറം (ബി.എച്ച്.ആർ.എഫ് )ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാല ഈസ്റ്റ് അങ്കണവാടിയുടെ സഹകരണത്തോടെ ആഗോള മനുഷ്യാവകാശ ദിനം ആചരിച്ചു. ഹൈക്കോടതി മീഡിയേറ്ററും സീനിയർ അഭിഭാഷകയുമായ എം.എസ്. ലത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ വി. സുധീർ അദ്ധ്യക്ഷനായി. ദേശീയ ചെയർമാൻ അനൂപ് സബർമതി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ ആദരിച്ചു. ഷാജി ഇടപ്പള്ളി മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എറണാകുളം ജില്ല ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. കെ.എസ്. ശ്രീജ, സാഹിത്യകാരൻ വെണ്ണല മോഹൻ, പി.എസ്. ബിന്ദുമോൾ, എം.ജെ. ജെൻസി, വി.എച്ച്. നാസർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |