കൊച്ചി: നഗരങ്ങളിലെ പരിമിതമായ സ്ഥലങ്ങളിൽ കൃഷി നടത്താൻ കഴിയുന്ന മോഡുലാർ ഹൈഡ്രോപോണിക് ട്രേ സംവിധാനം കളമശേരിയിലെ കിൻഫ്ര ഹൈ ടെക്ക് പാർക്കിലെ മേക്കർ വില്ലേജിലും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലും സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം നിർമ്മിച്ചു. കുസാറ്റ് ഐ.ടി വിഭാഗം മേധാവി ഡോ. സന്തോഷ് കുമാറും എക്‌സ് ബോസൺ എം.ഐ സി.ഇ.ഒ പി. പ്രദീപ് കുമാറും ചേർന്നാണ് നിർമ്മാണം. ഓരോ ട്രേയിലും ഒമ്പത് ചെടികൾ വരെ വളർത്താനാകും. സ്വയം പ്രവർത്തിക്കുന്ന ന്യൂട്രിയന്റ് റിസർവോയർ വഴി പുറം ടാങ്കുകളോ സങ്കീർണമായ പൈപ്പിംഗ് സംവിധാനങ്ങളോ ആവശ്യമില്ലാതെ പോഷകപ്രവാഹം നിലനിറുത്താനാകും. ജലോപയോഗം കുറവുമാണ്. വിവരങ്ങൾക്ക്: 9746622326
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |