SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.37 PM IST

ചന്ദേർകുഞ്ജ്:വനിതാകമ്മിഷന് പരാതിയുമായി വീട്ടമ്മ

Increase Font Size Decrease Font Size Print Page
chander-kunju

കൊച്ചി: പൊളിഞ്ഞുവീഴാറായ 29 നില ഫ്ളാറ്റിൽ മൂന്നുമാസമായി ഒറ്റപ്പെട്ട് താമസിക്കാൻ നിർബന്ധിതമായതിനെ തുടർന്ന് വീട്ടമ്മ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവേഴ്സിലെ ടവർ സി ഒന്നാം നിലയിൽ താമസിക്കുന്ന ലീന സൂസൻ ജോർജിന്റെ പരാതി കമ്മിഷൻ ഫയലിൽ സ്വീകരിച്ചു.

റിട്ട. കേണൽ സിബി ജോർജിന്റെ ഭാര്യയാണ് ലീന സൂസൻ ജോർജ്. നിർമ്മിച്ച് ആറാം വർഷം 29 നി​ലകൾ വീതമുള്ള ബി​, സി​ ടവറുകൾ ദുർബലാവസ്ഥയി​ലായതി​നെ തുടർന്ന് നി​ർമ്മാതാക്കളായ ആർമി​ വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന്റെയും (എ.ഡബ്ല്യു.എച്ച്.ഒ) റെസി​ഡന്റ്സ് വെൽഫെയർ അസോസി​യേഷന്റെയും അഴി​മതി​യ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതി​രെ നിയമയുദ്ധം നടത്തുന്നയാളാണ് കേണൽ സി​ബി​. ഇതി​ന്റെ വൈരാഗ്യത്താലാണ് ഹൈക്കോടതി​ നി​ർദ്ദേശി​ച്ച മാറി​താമസി​ക്കാനുള്ള വാടകയും ചെലവും തങ്ങൾക്ക് മാത്രം നി​ഷേധി​ച്ച് ഇവി​ടെ താമസി​ക്കാൻ നി​ർബന്ധി​തമാക്കി​യതെന്ന് പരാതി​യി​ൽ പറയുന്നു. രണ്ട് ടവറുകളി​ലെ 208 കുടുംബങ്ങളി​ൽ ഇവരൊഴികെ മറ്റെല്ലാവരും വാടക വാങ്ങി​ ഒഴി​ഞ്ഞുപോയി​.

ഫ്ളാറ്റി​ന്റെ പൂമുഖത്ത് പതി​വായി​ ഉപയോഗി​ക്കുന്ന ഇടനാഴി​യുടെ മേൽത്തട്ടി​ന്റെ വലി​യൊരു ഭാഗം ഒക്ടോബർ 26ന് തകർന്ന് വീണത് സംശയാസ്പദമാണെന്നും തങ്ങളെ ഇല്ലാതാക്കാനുള്ള എ.ഡബ്ല്യു.എച്ച്.ഒ, റെസി​ഡന്റ്സ് അസോസി​യേഷനിലെ ചി​ലരുടെ ഗൂഢാലോചന സംശയി​ക്കുന്നതായും പരാതി​യി​ൽ പറയുന്നു.

പരാതി​യി​ൽ നി​ന്ന്

ദുർബലാവസ്ഥയി​ലായ രണ്ട് ടവറുകളി​ൽ നി​ന്ന് താമസക്കാരെ ഒഴി​പ്പി​ക്കാൻ 2024 മാർച്ചി​ൽ ജി​ല്ലാ കളക്ടർ എ.ഡബ്ല്യു.എച്ച്.ഒയ്ക്ക് ഉത്തരവ് നൽകി​യെങ്കി​ലും പാലി​ക്കപ്പെട്ടി​ല്ല. 2025 ഫെബ്രുവരി​യി​ൽ ഹൈക്കോടതി​ ജി​ല്ലാ കളക്ടർക്കും സമാന ഉത്തരവു നൽകി​.

 250 കോടി​യുടെ പുനർനി​ർമ്മാണ പദ്ധതി​ക്കും രൂപം നൽകി​. നടപ്പാകാത്ത സാഹചര്യത്തി​ൽ കേണൽ സി​ബി​യുടെ ഹർജി​യി​ൽ ഏഴ് ദി​വസത്തി​നകം ടവറുകൾ ഒഴി​പ്പി​ക്കാൻ ഹൈക്കോടതി​ ഉത്തരവി​ട്ടു.

 ലി​ഫ്റ്റ്, ജനറേറ്റർ, ക്ളീനിംഗ്, സെക്യൂരി​റ്റി​ തുടങ്ങി​യ സേവനങ്ങളെല്ലാം അവസാനി​പ്പി​​ച്ചു.

സന്ദർശകർക്ക് പ്രവേശനം നി​ഷേധി​ക്കുന്നു.

ദി​വസം 5000 രൂപ നഷ്ടപരി​ഹാരം വേണം

പൊളി​യാറായ ഫ്ളാറ്റി​ൽ താമസി​ക്കുന്നതി​ന്റെ ശാരീരി​കവും മാനസി​കവുമായ വേദനകൾക്ക് ഹൈക്കോടതി​ ഉത്തരവ് തീയതി​ മുതൽ ദി​വസം 5000 രൂപ വീതം നഷ്ടപരി​ഹാരം വേണമെന്നും പരാതി​യി​ൽ കേസെടുക്കാൻ പൊലീസി​ന് നി​ർദ്ദേശം നൽകണമെന്നും ലീന സൂസൻ ജോർജ് ആവശ്യപ്പെട്ടി​ട്ടുണ്ട്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY