കൊച്ചി: കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പ് റൂസ 2.0 മേജർ പ്രോജക്ടിന്റെ ഭാഗമായി റൂസ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിമാസം 8,000 രൂപയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 12,000 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും. ബയോഡാറ്റ, മറൈൻ അല്ലെങ്കിൽ തീരദേശ ഇക്കോസിസ്റ്റം എന്നിവയെ സംബന്ധിച്ച കുറിപ്പ്, തിരിച്ചറിയൽ രേഖ/അഡ്മിഷൻ തെളിവ് എന്നിവ rusat2c@gmail.com ലേക്ക് ജനുവരി 6നുള്ളിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0484- 2863210 എന്ന നമ്പറിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |