കാക്കനാട്: ജില്ലാതല കേരളോത്സവം 20 മുതൽ 25 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. ഷെഫീഖ്, അസിസ്റ്റന്റ് കളക്ടർ പാർവ്വതി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.പ്രജുഷ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഡോ.ജിന്റോ ജോൺ, സുജിത്ത് പോൾ, ജോസഫ് മാർട്ടിൻ, ബിനി ഷാജി, ഫിനാൻസ് ഓഫീസർ പി. ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചെയർമാനും സെക്രട്ടറി പി.എം.ഷഫീഖ് ജനറൽ കൺവീനറുമായി 101അംഗ സംഘാടക സമിതിയേയും യോഗം തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |