കാക്കനാട്: ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്, അമൃത ആശുപത്രി, എസ്.എഫ്.സി.സി എന്നിവരുമായി സഹകരിച്ച് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സി.എസ്. വിനോദ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ.അരുൺ, ജോൺ ലൂക്കോസ്, കെ.ബി. ഷൈൻകുമാർ, ഫ്രാൻസിസ് മാത്യു, അജയ് കുമാരൻ നായർ, ആയുഷ് സുന്ദർ, കിരൺ രാജ്, അജിത് അരവിന്ദ്, സുനിൽ ഗോകുൽ, ബി. അനിൽകുമാർ, റഷീദ്, എം.ഡി. ജയൻ, വി. രാധാകൃഷ്ണൻ, ഡോ. അൽത്താബ് ഇല്ലിക്കൽ, രമണി രാജു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |