കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പറഞ്ഞു.
സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്‌ളോക്കിൽ സംഘടിപ്പിച്ച 'ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്‌സിറ്റി മ്യൂസിയം" എന്ന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലയുടെ ചിത്രമതിൽ ഉൾപ്പെടെ സംരക്ഷിച്ച് ചരിത്രം അടയാളപ്പെടുത്തുന്ന പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ഭാഷകളുടെ ചരിത്രത്തിനും തനിമയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭാഷ മ്യൂസിയവും സർവകലാശാല ലക്ഷ്യമിടുന്നുണ്ട്. ശ്രീശങ്കരാചാര്യരുടെ ജീവിതം, ദർശനങ്ങൾ, കേരള കലകൾ, കേരള ചരിത്രം എന്നിവയും മ്യൂസിയത്തിന്റെ ഭാഗമാകും.
കാലടിയുടെ ചരിത്രവും പൗരാണികതയും ജീവിതവും പ്രമേയമാക്കിയുള്ള പ്രത്യേക ഇടവും മ്യൂസിയത്തിന്റെ ഭാഗമായി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് രജിസ്ട്രാർ പറഞ്ഞു. സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ആർ. ഷർമ്മിള അദ്ധ്യക്ഷയായി. ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി മ്യൂസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അമിത് സോണി, നാഷണൽ മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററി മുൻ ഡയറക്ടർ ഡോ. ബി. വേണുഗോപൻ, ലാൽ ബഹദൂർ ശാസ്ത്രി മ്യൂസിയം ഡയറക്ടർ ഡോ. ശീതൾ സിംഗ്, ഡോ. സാജു തുരുത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |