
കൊച്ചി: ഉള്ളടക്കവും പ്ലാറ്റ്‌ഫോമുകളും മാറിയാലും പത്രപ്രവർത്തനത്തിന്റെ ആത്മാവിൽ മാറ്റമില്ലെന്ന് മാദ്ധ്യമപ്രവർത്തക ബർഖ ദത്ത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ജേർണലിസം ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ ചാവറ മാദ്ധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. വാക്കുകൾ ഏത് മാദ്ധ്യമത്തിലൂടെയായാലും ശബ്ദമില്ലാത്തവർക്കായി സംസാരിക്കുന്നതാകണം. ഇൻഫ്ലുവൻസർമാരെയും കണ്ടന്റ് ക്രിയേറ്റർമാരെയും എതിർക്കേണ്ടതില്ലെന്നും, അവരുടെ പ്രവർത്തനം സത്യസന്ധമെങ്കിൽ അത് മാദ്ധ്യമത്തിന്റെ അടിസ്ഥാന ദൗത്യത്തിനൊപ്പമാണെന്നും ബർഖ ദത്ത് പറഞ്ഞു. എന്നാൽ ഫാക്ട് ചെക്കിംഗിന്റെ കുറവ് ആശങ്കയുണർത്തുന്നുവെന്നും ഓർമ്മിപ്പിച്ചു. ഫാ. ബെന്നി നൽക്കര, ഫാ. വർഗീസ് കാച്ചപ്പിള്ളി, പ്രിൻസിപ്പൽ പ്രൊഫ. സി.എസ്. ബിജു, ബാബു ജോസഫ്, ബെൽബിൻ പി. ബേബി, മിന്ന ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |