കൊച്ചി: കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'കേരള സ്റ്റീൽ ടെക് എക്‌സ്‌പോ 2026"ന് കൊച്ചി മറൈൻ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ തുടക്കമായി. കേരളത്തിലെ സ്റ്റീൽ വ്യാപാര മേഖലയിൽ നിന്ന് 85ലധികം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഹൈബി ഈഡൻ എം.പി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിസന്റ് കെ.എം. മുഹമ്മദ് സഗീർ അദ്ധ്യക്ഷനായി. ടി.ജെ. വിനോദ് എം.എൽ.എ, ജനറൽ സെക്രട്ടറി സി.കെ. സിബി, ട്രഷറർ സെയ്ദ് മസൂദ്, ജിതേഷ് ആർ. ഷേണായ് , പി.എം. നാദിർഷ, പി. നിസാർ, റാം ശർമ്മ, റോയ് പോൾ, പി. പ്രജീഷ്,തുടങ്ങിയവർ സംസാരിച്ചു. രാവിലെ 11 മുതൽ രാത്രി 8 വരെയുള്ള പ്രദർശനം സൗജന്യമാണ്.
26ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |