SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.18 PM IST

വാട്ടർമെട്രോ ടെർമിനൽ ഉദ്ഘാടനം ഉടൻ

Increase Font Size Decrease Font Size Print Page
d

വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ പണിപൂർത്തിയാക്കിയ വാട്ടർമെട്രോ ടെർമിനലുകളുടെ ഉദ്ഘാടനത്തിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാലിയംതുരുത്ത്, കടമക്കുടി, മുളവുകാട് നോർത്ത് എന്നിവിടങ്ങളിൽ പണി പൂർത്തിയായതായി എം.എൽ.എ ചൂണ്ടിക്കാട്ടി. മുളവുകാട്, പൊന്നാരിമംഗലം,മൂലമ്പിള്ളി, ചരിയംതുരുത്ത്, ചേന്നൂർ, പിഴല, കോതാട്, എളങ്കുന്നപ്പുഴ, തുരുത്തുംകടവ് എന്നിവിടങ്ങളിലെ ജലമെട്രോ പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കാനും ഞാറക്കൽ വലിയവട്ടം, മഞ്ഞനക്കാട്, എടവനക്കാട്, ചെറായി സഹോദര ഭവനം എന്നിവിടങ്ങളിലേക്ക് കൂടി സർവീസ് നീട്ടാനാകുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.