SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

ഭരണഘടനയുടെ കരുത്ത് അസാധാരണം

Increase Font Size Decrease Font Size Print Page
devan

കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ കരുത്ത് അസാധാരണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്റെ മൗലികാവകാശങ്ങൾക്ക് നിവൃത്തി തേടിയാണ് റിട്ടുഹർജികൾ ഹൈക്കോടതിയിൽ വരുന്നത്. എന്നാൽ പൗരന് അതുപോലെ ചുമതലകളും കൃത്യമായി നിർവചിച്ചിട്ടുണ്ടെങ്കിലും അതൊന്നു നടപ്പാക്കാൻ ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരിക കേന്ദ്രം വൈസ് പ്രസിഡന്റ്‌ അഡ്വ.പി.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. എം.പി ഗോപിനാഥൻ നായരും ഡോ.പി. അനിതയും സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY