
പള്ളുരുത്തി: ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ജെ ഫ്രാൻസിസിന് യാത്രഅയപ്പ് നൽകി. 33 വർഷത്തിനു ശേഷമാണ് വിരമിക്കൽ. പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ. കെ. ബാബു മുഖ്യാതിഥിയായി. ജീജ ടെൻസൻ, കെ.ജെ. ബെയ്സിൽ ലസിതപീറ്റർ. പി.ഡി. സുരേഷ്, അഭിലാഷ് തോപ്പിൽ, എബ്രഹാം, കെ.എം. മനോഹരൻ, അഡ്വ.ശ്യാം. കെ.പി, ജസ്റ്റിൻ കവലക്കൽ, അഗസ്റ്റിൻ ജോസഫ്, ടി. ആർ ജോസഫ് ,കർമ്മിലി ആന്റണി, മഞ്ജുള രാജൻ, ബിനു കാവുങ്കൽ, കെ.ജെ റോബർട്ട്, ജൂലിയ മാർഗരറ്റ് ഷാ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
