കൊച്ചി: നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസും (ഐ.ഐ.എസ്.സി) തമ്മിൽ ധാരണയായി. ശാസ്ത്രീയവും സമഗ്രവുമായ സമീപനത്തിലൂടെ കൊച്ചിയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് ലക്ഷ്യമെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. യഥാർത്ഥ നഗര പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് പരിഗണനയെന്ന് ഐ.ഐ.എസ്.സി ഗതാഗത ആസൂത്രണ-നയ വിഭാഗം പ്രൊഫസർ ആശിഷ് വർമ്മ പറഞ്ഞു, ധാരണാപത്രങ്ങൾ ഇരുവരും കൈമാറി. കെ.എം.ആർ.എൽ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം. പി. രാംനവാസ് സന്നിഹിതനായി. പൊതുഗതാഗതം, നടപ്പാത, സൈക്ലിംഗ് തുടങ്ങിയ സുസ്ഥിര ഗതാഗത മാർഗങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുകയും സ്വകാര്യ വാഹന ആശ്രയം കുറയ്ക്കുകയും ചെയ്യുന്ന ദീർഘകാല ഗതാഗത ആസൂത്രണത്തിന് സഹകരണം വഴിയൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |