
മരട്: കുമ്പളം ആർ.പി.എം.എച്ച്.എസിന്റെ 90-ാം വാർഷികവും യാത്രഅയപ്പ് സമ്മേളനവും നവനീതം 2026 എന്ന പേരിൽ ആഘോഷിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് റസീന സലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.ആർ.രാജേശ്വരി അദ്ധ്യക്ഷയായി. കലാപരിപാടികൾ സിനി ആർട്ടിസ്റ്റ് ജിനീഷ് ചന്ദ്രോദയം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ അനുപമ രാജീവ്, ശിവദത്തൻ പി.പി, സഞ്ജയ് കുമാർ സി.എസ്, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.വി പ്രഭുരാജ്, പി.ടി.എ പ്രസിഡന്റ് സി.കെ സജീവൻ, വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ലതാ.സി.പിള്ള, അദ്ധ്യാപകരായ വി.എസ്.ഗോപിനാഥ്, ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
