
കൊച്ചി: യുവാക്കളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് ഒഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തൺ 15ന് കൊച്ചി ഇൻഫോപാർക്കിൽ നടക്കും. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മാരത്തൺ, 3 കിലോമീറ്റർ റൺ എന്നിവയാണ് മത്സരങ്ങൾ. മെഡലുകൾ കായികമന്ത്രി വി. അബ്ദുറഹ്മാൻ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കൊച്ചി മേയർ വി.കെ. മിനിമോൾ തുടങ്ങിയവർ പങ്കെടുക്കും. ജി.ടെക് ഭാരവാഹികളായ 2ബേസ് ടെക്നോളോജിസ് സ്ഥാപകൻ നിധിൻ ബേബി, കൽപൈൻ ഗ്രൂപ്പ് സി.ഇ.ഒ ജിജോ ജി. ജോൺ, കബോട്ട് ടെക്നോളോജി സൊല്യുഷൻസ് സി.ഇ.ഒ വെങ്കടേഷ് ത്യാഗരാജൻ, ഫേസ് ഇന്ത്യ എം.ഡി ജീന വഹീദ് എന്നിവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |