
കൊച്ചി: ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശിശുകുമാർ ഉദ്ഘാടനം ചെയ്‌തു. മാർച്ച് ഒന്നിന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 17ന് ഷോപ്പുകളും വെയർഹൗസുകളും സന്ദർശിച്ച് പ്രചാരണം നടത്താൻ തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ.പി. ജോഷി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രേംജി പഴയാറ്റിൽ, എം.കെ. രാജീവ്, ജില്ലാ ഭാരവാഹികളായ ശ്യാം രാജ്, കെ.പി. ഷിബു, എം.എസ്. ജയൻ, പി.എ. ജോർജ്, വി.ടി. ജോളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
