
കോലഞ്ചേരി: മഴുവന്നൂർ വില്ലേജ് ഓഫീസിന് സമീപം മഴുവന്നൂർ സൊസൈറ്റി ട്രാൻസ്ഫോമറിന് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ തീപിടിച്ചു. കണ്ടെയ്നർ ലോറി റോഡിലൂടെ പോകുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു. പട്ടിമറ്റം അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എ. അനു, പി.എം. ഷാനവാസ്, പി.ആർ. പ്രദീപ് കുമാർ, രാമചന്ദ്രൻ നായർ എന്നിവരും ഇലക്ട്രിസിറ്റി ജീവനക്കാരും ചേർന്ന് ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണച്ചു. വില്ലേജ് ഓഫീസിന്റെ സമീപത്ത് വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ പോകുമ്പോൾ വൈദ്യുത ലൈനിൽ ഉരസാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
