
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് ഫോർട്ടുകൊച്ചി ഡച്ച് വെയർഹൗസിൽ 22ന് രാവിലെ 11ന് ഇന്ത്യൻ ആംഗ്യഭാഷാ ശില്പശാല സംഘടിപ്പിക്കും. മ്യൂസിയം ഒഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, പി.എസ്.അഭിരാമി എന്നിവർ നേതൃത്വം നൽകും. ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ആശയവിനിമയം നടത്താമെന്ന് വിശദമാക്കും. രജിസ്ട്രേഷൻ ലിങ്ക്: https://map-india.org/map-events/isl-walkthrough-mild-tooth-of-milk/. വൈകിട്ട് 3ന് മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് പ്രദർശന പര്യടനം ഉണ്ടാകും. ഫോൺ: 7356842839, 70934 00864.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
