
കൊച്ചി: നവ മാദ്ധ്യമങ്ങൾ മാദ്ധ്യമ പ്രവർത്തനത്തെ പുനർനിർവചിച്ചുവെന്നും എല്ലാവരും മാദ്ധ്യമ പ്രവർത്തകരായി മാറിയ കാലത്ത് വാർത്തകളും എല്ലാവരും സൃഷ്ടിക്കുന്നുവെന്നും മാദ്ധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. തൃക്കാക്കര ഭാരതമാതാ കോളേജിൽ ദ്വിദിന മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.അനീഷ് പോൾ അദ്ധ്യക്ഷനായി. ഡോ. സൗമ്യ തോമസ്, ഡോ. കെ.എം. ജോൺസൺ, ഫാ. സെൻ കല്ലുങ്കൽ, ഡോ. തോമസ് പനക്കളം, ഡോ. വർഗീസ് പോൾ, ഡോ. ലിജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി പ്രമോദ് രാമൻ, മനില സി. മോഹൻ, ഡോ. റോസ് സെബാസ്റ്റ്യൻ, ഡോ. മനോജ് പാലക്കുടി, സി.എൽ. തോമസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |