
നെടുമ്പാശേരി: നവീകരിച്ച കുളവൻകുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കുളവൻകുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി 20 എച്ച്.പി മോട്ടോറും അനുബന്ധ ഉപകരണങ്ങൾക്കുമായി 20.45 ലക്ഷം രൂപയാണ് അൻവർ സാദത്ത് എം.എൽ.എ അനുവദിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരി അദ്ധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു, എം.ജെ. സത്യൻ, കെ.എ. ഷിഹാബ്ബ്, സി. പുഷ്പൻ, വിജിത വിനോദ്, എ.ഡി. ജിനി, ശോഭന സുരേഷ് കുമാർ, ഇറിഗേഷൻ എക്‌സി.എൻജിനീയർ ഡോ. ബിജു പി. വർഗ്ഗീസ്, അസി. എക്‌സി. എൻജിനീയർ പ്രവീൺ ലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |