SignIn
Kerala Kaumudi Online
Tuesday, 03 March 2026 4.16 AM IST

മെഡിക്കൽ കോളേജ് മാതൃ ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

Increase Font Size Decrease Font Size Print Page
gmc
മന്ത്രി വീണാ ജോർജ് ഇന്ന് ഉദ്ഘാടനം നിർവഹിക്കുന്ന എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മാത ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ആധുനിക സംവിധാനങ്ങൾ നോക്കി കാണുന്ന മന്ത്രി പി.രാജീവ്

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും.

മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എം. എൽ.എ മാരായ അനൂപ് ജേക്കബ്, ആന്റണി ജോൺ, അൻവർ സാദത്ത്, കെ. ബാബു, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ, കെ.ജെ. മാക്സി, റോജി എം. ജോൺ, പി.വി. ശ്രീനിജിൻ, ഉമ തോമസ്, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ എന്നിവർ പങ്കെടുക്കും.

ഐ.സി.എം.ആറിൽ നിന്ന് ഒരു കോടി 97 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച മൈക്രോബയോളജി ലാബ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 12 പേ വാർഡുകൾ, ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ സജ്ജീകരിച്ച കോസ്മെറ്റോളജി ക്ലിനിക്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടുകോടി ചെലവഴിച്ച് നിർമ്മിച്ച മൾട്ടിപാർക്കിംഗ് ഷെഡ്, ആരോഗ്യ കുടുംബക്ഷമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 1 കോടി 15 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച അക്കാഡമിക് ബ്ലോക്ക് ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനവും 3 കോടി 67 ലക്ഷം രൂപ ചെലവഴിക്കുന്ന ബി.എം ബി.സി നിലവാരത്തിലുള്ള റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ചെലവ് 285.31 കോടി

വിസ്തൃതി 8.27 ലക്ഷം ചതുരശ്രയടി

850 കിടക്കകൾ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.