
കാക്കനാട്: അപകടകരമായ രീതിയിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മനുഷ്യാവകാശ കമ്മിറ്റി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ 66 ബസുകൾക്ക് ചലാൻ നൽകുകയും ഒരു ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും ചെയ്തു. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സമയക്രമം പാലിക്കാത്തത്, സ്റ്റോപ്പുകളിൽ നിറുത്താതിരിക്കൽ, മദ്യപിച്ചുള്ള ഡ്രൈവിംഗ് തുടങ്ങിയ പരാതികളെത്തുടർന്നായിരുന്നു പരിശോധന. സർവീസ് നടത്താതിരുന്ന രണ്ട് വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. അയോഗ്യമെന്ന് കണ്ടെത്തിയ ഒരു ബസിന്റെ ഫിറ്റ്‌നസ് തത്ക്ഷണം റദ്ദാക്കി. വരുംദിവസങ്ങളിലും പരിശോധന ഊർജ്ജിതമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |