
കോലഞ്ചേരി: ജില്ലാതല കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ മംഗലത്ത്നട യംഗ്സ്റ്റേഴ്സ് ക്ലബ്ബിന് മഴുവന്നൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സുജിത്ത് പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. ജോയ്, കെ. ത്യാഗരാജൻ, ടീം ക്യാപ്ടൻ ബേസിൽ സി. രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രതികലാ റെജി, നിത അനിൽ, കെ.സി. ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി മാത്യു, സീബാ വർഗീസ്, സി.എ. അഷറഫ്, ജോർജ് ഇടപരത്തി, നിജ ബൈജു, ധന്യ ജയശേഖർ, സജിത എൽദോസ്, മെറിൻ പൗലോസ്, പഞ്ചായത്ത് സെക്രട്ടറി അജിത കുമാരി, അസിസ്റ്റന്റ് സെക്രട്ടറി സജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |