SignIn
Kerala Kaumudi Online
Saturday, 07 March 2026 10.01 AM IST

ഏറ്റവും മികച്ച തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കും: ഗ്യാനേഷ് കുമാർ

Increase Font Size Decrease Font Size Print Page
election
കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ

കളക്ടറായിരുന്ന കാലത്തെ പദ്ധതികൾ സന്ദർശിച്ചു

കൊച്ചി: ഏറ്റവും മികച്ച തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുമെന്നും ഇവിടുത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്നും കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗോശ്രീ പാലത്തിൽ യുവ വോട്ടർമാർക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

ഗോശ്രീ പാലത്തിലൂടെ വിദ്യാർത്ഥികൾക്കൊപ്പം നടന്ന് അദ്ദേഹം ഓർമ്മകൾ പങ്കുവച്ചു. വൈപ്പിൻ ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് അറുതിവരുത്തിയ ഗോശ്രീ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വിവരിച്ചു. കന്നി വോട്ടർമാർക്ക് അദ്ദേഹം വോട്ടർ ഐ.ഡി കൈമാറുകയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിവിധ കോളേജുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. യുവ വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിനായി സി ത്രീ സീൻ മേക്കേഴ്‌സുമായി സഹകരിച്ച് 'സ്വീപ്' പുറത്തിറക്കിയ 'ജെൻ സി' ആമുഖ ഗാനത്തിന്റെ അവതരണവും ചടങ്ങിൽ നടന്നു.

താൻ കളക്ടറായിരിക്കെ സജ്ജമാക്കിയ മ്യൂസിക്കൽ വാക്‌വേ , ചീനവല പാലം, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ ഗ്യാനേഷ്‌കുമാർ സന്ദർശനം നടത്തുകയും അവയുടെ നിർമ്മാണ കാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു.

ജില്ലാ കളക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, സ്വീപ് ഇൻചാർജ് ശർമിള സി. നായർ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, അസിസ്റ്റന്റ് ഇലക്ഷൻ നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹർട്ടിസ്, സിനിമാ താരങ്ങളായ ടിനി ടോം, സിജോയ് വർഗീസ്, സരയു, സംഗീത സംവിധായകൻ ജോർജ് പീറ്റർ, സി ത്രീ സീൻ മേക്കേഴ്സ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, ELECTION COMMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.