പെരുമ്പാവൂർ: തിരുവനന്തപുരം സന്ദർശിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്‌ളയുമായി പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ 45 വിദ്യാർത്ഥികൾ സംവദിക്കും. ഈ മാസം 28ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അതിഥിയായി ലോക്‌ഭവനിലാണ് ശുഭാംശു ശുക്‌ള എത്തുന്നത്. ഗവർണറുടെ ക്ഷണം പ്രഗതിയിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. വിക്രം സാരാഭായ് വിജ്ഞാന പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞ 24ന് പ്രഗതി അക്കാഡമിയിലെത്തിയ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയുമായി വിദ്യാർത്ഥികൾ സംവദിച്ചിരുന്നു. രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കാൻ അവസരം ലഭിക്കുന്നത് അഭിമാനകരമാണെന്ന് പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്‌ടർ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |