
പിറവം: ഗതാഗതം മുതൽ സാമൂഹ്യ ക്ഷേമം വരെ എല്ലാ മേഖലകളിലും സമഗ്ര വികസന ദർശനവുമായി അനൂപ് ജേക്കബ്. മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനവും ജനക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന മണ്ഡലത്തിൽ 300 കോടിയിലധികം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും.
ജൽ ജീവൻ മിഷൻ വഴി 7730 ഗാർഹിക കണക്ഷനുകളും അമൃതം പദ്ധതിയിൽ 3300 ഗാർഹിക കണക്ഷനുകളും നൽകും. മണീട്–മുളന്തുരുത്തി–എടയ്ക്കാട്ടുവയൽ–ആമ്പല്ലൂർ പഞ്ചായത്തുകൾക്ക് 118.46 കോടിയും രാമമംഗലം–തിരുമാറാടി–പാമ്പാക്കുട പഞ്ചായത്തുകൾക്ക് 118.43 കോടിയും അനുവദിക്കും. ചോറ്റാനിക്കര വാട്ടർ പമ്പിംഗ് മെയിൻ പദ്ധതിക്ക് 34 കോടിയും വിവിധ സ്ഥലങ്ങളിൽ ചെറിയ കുടിവെള്ള പദ്ധതികൾക്കും തുക അനുവദിക്കും.
വികസനവും ക്ഷേമവും കൈകോർക്കുന്ന സമഗ്ര പദ്ധതികളിലൂടെ പിറവം നിയോജക മണ്ഡലത്തെ സംസ്ഥാനത്ത് മാതൃക മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗതം:
ജലഗതാഗതം മെച്ചപ്പെടുത്തി വാട്ടർ മെട്രോ സേവനം മണ്ഡലത്തിലേക്ക് വ്യാപിപ്പിക്കും
മുളന്തുരുത്തി റവന്യൂ ടവർ, കൂത്താട്ടുകുളം സിവിൽ സ്റ്റേഷൻ എന്നിവ യാഥാർത്ഥ്യമാക്കും
ചോറ്റാനിക്കര ടെംപിൾ സിറ്റി പദ്ധതിയിലൂടെ തീർത്ഥാടന ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകും
ആരോഗ്യം:
മുളന്തുരുത്തി, കൂത്താട്ടുകുളം ആരോഗ്യ കേന്ദ്രങ്ങളെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തും.
കീച്ചേരി, രാമമംഗലം സി.എച്ച്.സി.കൾക്ക് പ്രത്യേക വികസന പദ്ധതികൾ നടപ്പിലാക്കും.
പിറവം താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഉൾപ്പെടെ പുതിയ വിഭാഗങ്ങൾ ആരംഭിക്കും
വ്യവസായ വികസനം:
റൂറൽ മിനി ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിച്ച് സ്ത്രീകൾ ഉൾപ്പെടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
നിയോജക മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ കോ-വർക്കിംഗ് സ്പേസുകളും വർക്ക് നിയർ ഹോം കേന്ദ്രങ്ങളും സ്ഥാപിക്കും.
സ്കിൽ സെന്ററുകൾ, ഐ.ടി. ഹബ്ബുകൾ, സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകും.
വിദ്യാഭ്യാസം:
പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകൾ ആധുനികവത്കരിക്കും.
കാക്കൂർ കാളവയൽ കാർഷിക മേളയ്ക്ക് അനുമതി നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |