SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.13 PM IST

വനിതകൾ മുന്നിൽ

Increase Font Size Decrease Font Size Print Page
election

കൊച്ചി: ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ ഭൂരിഭാഗവും വനിതാ ഉദ്യോഗസ്ഥർ. ഇന്നലെ മൂന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായപ്പോൾ 3,149 പോളിംഗ് സ്റ്റേഷനുകളിലേക്ക് 15,148 ഉദ്യോഗസ്ഥരെയാണ് അന്തിമമായി നിയോഗിച്ചിരിക്കുന്നത്. ഇവരിൽ 10,748 വനിതാ ഉദ്യോഗസ്ഥരും 4,400 പുരുഷ ഉദ്യോഗസ്ഥരുമാണ്. 14 പോളിംഗ് സ്റ്റേഷനുകൾ പൂർണമായി വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും. 20% ഉദ്യോഗസ്ഥരെ റിസർവ് വിഭാഗത്തിൽ നിലനിർത്തി. ജില്ലാ കളക്ടറുടെ ചേംബറിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു മൂന്നാം ഘട്ട റാൻഡമൈസേഷൻ.

•പ്രിസൈഡിംഗ് ഓഫീസർമാർ: 3,787 പേർ

•ഫസ്റ്റ് പോളിംഗ് ഓഫീസർമാർ: 3,787 പേർ

•പോളിംഗ് ഓഫീസർമാർ: 7,574 പേർ

•ആകെ പോളിംഗ് ഉദ്യോഗസ്ഥർ: 15,148 പേർ

•റിസർവ് ഉദ്യോഗസ്ഥർ: 20 ശതമാനം

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.