കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം; 4ന് കൊടിയേറ്റ്
Friday 01 May 2026 12:59 AM IST
കൊച്ചി: കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം മേയ് 4 മുതൽ 9 വരെ നടക്കും. 4ന് തിരുവാങ്കുളം സ്വാതി തിരുനാൾ ട്രസ്റ്റിന്റെ വീണക്കച്ചേരി, രാത്രി 7.30ന് കൊടിയേറ്റ് തുടർന്ന് നൃത്തപരിപാടി. 5ന് തിരുവാതിര, അഷ്ടപദി, മഹാദേവ നാമസങ്കീർത്തന ഭാരതി, 6ന് രാത്രി 7.30ന് വീര്യനാട്യവും, നൃത്ത ശിൽപ്പവും. 7ന് സമ്പൂർണ നാരായണീയ പാരായണം, വൈകിട്ട് മോഹിനിയാട്ടം. കോൽക്കളി, ഗരുഡപുരാണം നൃത്തശിൽപ്പം, 8ന് രാവിലെ 8.30ന് ശീവേലിയും ഹരിപ്രസാദിന്റെ പഞ്ചാരിമേളവും. വൈകിട്ട് 4.30ന് പകൽപ്പൂരം. തിരുവാതിരകളിയും കൈകൊട്ടിക്കളിയും, 9ന് രാവിലെ പൂജകൾക്കു ശേഷംകൊടിയിറക്ക്. അക്ഷരശ്ളോകം. പ്രസാദഊട്ട്.