വായനക്കളരി ഉദ്ഘാടനവും ഏകദിന ശില്പശാലയും
Saturday 02 May 2026 5:11 PM IST
കാലടി: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനക്കളരിയും ഏകദിന ശില്പശാലയും ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. ജില്ലാ ബാലവേദി കൺവീനർ ടി.ആർ.വിനോയ്കുമാർ, ചിത്രകല അദ്ധ്യാപകൻ മോഹനദാസൻ കുന്നത്ത്, എഴുത്തുകാരി രേഖ.കെ.ബാലൻ എന്നിവർ ക്ലാസെടുത്തു. വായനശാല സെക്രട്ടറി കെ. ജെ. ജോയ്, വാർഡ് മെമ്പർ മീന വേലായുധൻ, പി.കെ.ശശി, പി. ടി. പോളി എന്നിവർ സംസാരിച്ചു.