'വർണ്ണത്തുമ്പി' പ്രകാശനം

Monday 04 May 2026 12:06 AM IST

അങ്കമാലി:എൻ. കെ രാമവാര്യരുടെ 'വർണ്ണത്തുമ്പി' ബാല കവിതാ പുസ്തകം എഴുത്തുകാരി മായ ബാലകൃഷ്ണൻ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ ഷാജിക്ക് കൈമാറി പ്രകാശിപ്പിച്ചു. മഹാകവി 'ജി' ഗ്രന്ഥശാലയും നായത്തോട് കെ.ആർ കുമാരൻ മാസ്റ്റർ നവയുഗ വായനശാലയും സംയുക്തമായി ചെത്തിക്കോട് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ 'ജി' വായനശാല പ്രസിഡന്റ് സുനിൽ ഗോകുലം അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ഷാജി യോഹന്നാൻ കവിയെ പരിചയപ്പെടുത്തി. കാലടി ശ്രീശങ്കര കോളേജിൽ നിന്ന് സൂപ്രണ്ടായി വിരമിച്ച രാമവാര്യരുടെ അഞ്ചാമത് പുസ്തകമാണിത്. ടി.വൈ ഏല്യാസ്, വിനിത ദിലീപ്, കെ. ആർ സുബ്രൻ, ലതിക രാജൻ, ദീപ ജയകുമാർ, ഫ്രാൻസിസ് തട്ടിൽ, രതീഷ് കുമാർ കെ. മാണിക്യമംഗലം, എം. പി സേതുമാധവൻ, ടി ജി ബേബി എന്നിവർ സംസാരിച്ചു. എളവൂർ വിജയൻ, ലളിത വിജയൻ, സുനിൽ പുതിയേടത്ത് എന്നിവർ കവിതാലാപനം നടത്തി.