അക്ഷരശ്ലോക - കാവ്യകേളി മത്സരങ്ങൾ
Tuesday 05 May 2026 12:54 AM IST
ഏലൂർ: മഞ്ഞുമ്മൽ അക്ഷരശ്ലോക സമിതിയുടെ 54-ാമത് വാർഷികവും അക്ഷരശ്ലോക - കാവ്യകേളി മത്സരങ്ങളും എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ സമിതിഅംഗം ഡി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. റയാൻ ആന്റണി, കൃഷ്ണനന്ദ എസ്. നായർ, എൻ. അഞ്ജന, എം. പാർവതി, വേദിക വിജയകുമാർ, രാധിക ആർ. വാര്യർ, നളിനി വിജയൻ, പി. രാമചന്ദ്രൻ, പി.ആർ. ദുർഗ, കാതറിൻ ഷിബു, എം. പാർവതി എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. സമിതി പ്രസിഡന്റ് ദേവയാനി അദ്ധ്യക്ഷയായി. ഇ.കെ. സേതു, എ.യു. സുധീർ കുമാർ, സി. ആർ. സദാനന്ദൻ, ശ്രീദേവി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.