അനൂപിനെ ചേർത്തു നിറുത്തി പിറവം

Tuesday 05 May 2026 2:47 AM IST

കൊ​ച്ചി​:​ ​പി​റ​വ​ത്ത് ​യു.​ഡി.​എ​ഫി​ലെ​ ​അ​നൂ​പ് ​ജേ​ക്ക​ബി​ന് ​(​കേ​ര​ള​ ​കോ​ൺ.​ ​ജേ​ക്ക​ബ്)​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യം.​ ​മാ​ണി​ ​വി​ഭാ​ഗ​ത്തി​ലെ​ ​സാ​ബു​ ​കെ.​ ​ജേ​ക്ക​ബി​നേ​ക്കാ​ൾ​ 44,681​ ​വോ​ട്ടു​ക​ൾ​ ​കൂ​ടു​ത​ൽ​ ​നേ​ടി​യാ​ണ് ​മ​ണ്ഡ​ലം​ ​നി​ല​നി​റു​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ല​ഭി​ച്ച​ത് 85,056​ ​വോ​ട്ടു​ക​ൾ.​ ​ഇ​ത്ത​വ​ണ​ 89,551.​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​പ്ര​മു​ഖ​നാ​യി​രു​ന്ന​ ​മു​ൻ​മ​ന്ത്രി​ ​ടി.​എം.​ ​ജേ​ക്ക​ബി​ന്റെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​മ​ക​ൻ​ ​അ​നൂ​പ് 2012​ ​മു​ത​ൽ​ ​പി​റ​വ​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.​ 2011​ൽ​ 66,503​ ​വോ​ട്ടു​ക​ൾ​ ​നേ​ടി​യാ​ണ് ​ടി.​എം.​ജേ​ക്ക​ബ് ​വി​ജ​യി​ച്ച​ത്.​ ​പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ഴും​ ​അ​നൂ​പ് ​മ​ണ്ഡ​ല​ത്തി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ടി.​എം.​ ​ജേ​ക്ക​ബ് ​അ​ഞ്ചു​ത​വ​ണ​യും​ ​അ​നൂ​പ് ​മൂ​ന്നു​ത​വ​ണ​യും​ ​വി​ജ​യി​ച്ച​തോ​ടെ​ ​പി​റ​വം​ ​യു.​ഡി.​എ​ഫി​ന്റെ​ ​ശ്ര​ദ്ധേ​യ​ ​മ​ണ്ഡ​ല​മാ​യി. അ​നി​ല​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​ടി.​എം.​ ​ജേ​ക്ക​ബ് ​(​ബി.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​),​ ​ലി​റാ​ ​അ​നൂ​പ് ​(​തി​രു​വ​ന​ന്ത​പു​രം​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​).