ചില്ലിക്കൂടം ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം

Monday 11 May 2026 4:05 PM IST

പറവൂർ: പറവൂത്തറ ചില്ലിക്കൂടം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം. ക്ഷേത്രം തന്ത്രി സി.എസ്. സന്തോഷ് ഭദ്രദീപ പ്രകാശനം നടത്തി. ചെന്നൈ അനന്തനാരായണനാണ് യജ്ഞാചാര്യൻ. കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ക്ഷേത്രാങ്കണത്തിലെത്തിച്ച വിഗ്രഹം യജ്ഞശാലയിൽ പ്രതിഷ്ഠിച്ചു. 17ന് രാവിലെ 11.30ന് യജ്ഞസമർപ്പണം, മഹാദീപാരാധനയോടെ സമാപിക്കും. പ്രതിഷ്ഠാദിനമായ 18ന് രാവിലെ 8ന് വിശേഷാൽപൂജ, 9ന് പഞ്ചവിംശതി ദ്രവ്യകലശപൂജ, 10ന് സഹസ്രനാമജപം, 11ന് കലശാഭിഷേകം, 11.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, നിറമാല.