ചർച്ചാ സായാഹ്നം ഇന്ന്

Tuesday 12 May 2026 3:21 PM IST

ഏലൂർ: ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവമാദ്ധ്യമങ്ങളും ആവിഷ്ക്കാര സ്വാതന്ത്ര്യവും ചർച്ചാ സായാഹ്നം ഇന്ന് വൈകിട്ട് 5.30ന് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി വിഷയാവതരണം നടത്തും. വായനശാല പ്രസിഡന്റ് കെ.ആർ.കെ.പ്രസാദ് അദ്ധ്യക്ഷനാകും.