കഥകളി​യി​ലൂടെ സ്വാമി ചിന്മയാനന്ദന്റെ ജീവിതകഥ, 'ചി​ന്മയചരി​തം'

Tuesday 12 May 2026 5:08 PM IST
സ്വാമി ചിന്മയാനന്ദന്റെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥയായ ചിന്മയ ചരിതം പിറവത്ത് അരങ്ങേറിയപ്പോൾ

കൊച്ചി: ചി​ന്മയ മി​ഷൻ സ്ഥാപകൻ സ്വാമി​ ചി​ന്മയാനന്ദന്റെ ജീവി​ത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥ അരങ്ങിലെത്തി. ചിന്മയ മിഷൻ 75 വർഷങ്ങൾ പിന്നിടുന്നിന്റെ ഭാഗമായ ചിന്മയ മിഷൻ അമൃത് മഹോത്സവിന്റെ ഭാഗമായാണ്

ചി​ന്മയചരി​തം എന്ന ആട്ടക്കഥ പി​റന്നത്. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ പി​റവം ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനിൽ സഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന്റെ സമാപന വേദിയിലായി​രുന്നു ആദ്യ അവതരണം.

ചിന്മയ മിഷൻ എഡ്യുക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് - ഗ്രേറ്റർ കൊച്ചിന്റെ നേതൃത്വത്തിൽ ആലപ്പുഴ ചിന്മയ വിദ്യാലയയാണ് അരങ്ങി​ലാടി​യത്. കഥകളി നടനും, ആട്ടക്കഥ രചയിതാവുമായ ആലപ്പുഴ കളർകോട് സ്വദേശി കലാമണ്ഡലം ഗണേശനാണ് രചനയും ഏകോപനവും. പതിനൊന്ന് രംഗങ്ങളുണ്ട്. കലാമണ്ഡലം സജീവ് കുമാറാണ് സംഗീത സംവിധാനം. ചിന്മയ മിഷൻ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ റസിഡന്റ് ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി എന്നിവരുടെ സംരംഭത്തി​ന് പി​ന്തുണയേകി​.

ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് സ്വാമി അദ്വയാനന്ദ തുടങ്ങി നിരവധി പ്രമുഖർ അടങ്ങിയ സദസിന് മുന്നിലായിരുന്നു ചി​ന്മയചരി​തം അരങ്ങേറ്റം.