ആകാംക്ഷകൾക്ക് വിരാമം; എക്‌സിറ്റാവുന്നത് ആരൊക്കെ?

Monday 04 May 2026 12:15 AM IST
ആകാംക്ഷകൾക്ക് വിരാമം; എക്‌സിറ്റാവുന്നത് ആരൊക്കെ?

തുടക്കത്തിൽ മാറിമറിയും ട്രെൻഡ്

കോഴിക്കോട്: ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ സാരഥികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും നെഞ്ചിടിപ്പിനും അറുതിയാകും. ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ടെണ്ണലിന്റെ നില അറിയുമെങ്കിലും ട്രെൻഡ് മാറിമറിയും. മുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടെണ്ണുമ്പോൾ ട്രെൻഡ് അവർക്ക് അനുകൂലമാകും. എന്നാൽ ദുർബല മേഖലകളിലെത്തുമ്പോൾ ലീഡ് കുറയും. വോട്ടെണ്ണി കഴിയും വരെ ആകാംക്ഷ നിലനിൽക്കും. എന്നാൽ ചില മണ്ഡലങ്ങളിൽ ആദ്യ റൗണ്ടുകളിൽ തന്നെ ചിത്രം ഏതാണ്ട് വ്യക്തമാകും. കണക്കു കൂട്ടലിന്റെ അവസാന ദിവസമായിരുന്നു മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും ഇന്നലെ. എല്ലാ മണ്ഡലങ്ങളിലെയും ഫലത്തെപ്പറ്റി ആകാംക്ഷയുണ്ടെങ്കിലും മന്ത്രിമാർ മത്സരിക്കുന്ന ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങൾ ശ്രദ്ധാകേന്ദ്രങ്ങളാണ്. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്ര മണ്ഡലത്തിലെ ഫലവും ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്. സ്ട്രോംഗ് റൂം വിവാദത്തിലൂടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് പേരാമ്പ്രയും കൊയിലാണ്ടിയും. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ അട്ടിമറി ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത പരാതി തള്ളിയിരുന്നു.

മന്ത്രി മണ്ഡലങ്ങൾ ശ്രദ്ധാകേന്ദ്രം

ബേപ്പൂരിൽ മന്ത്രി റിയാസിനെതിരെ വെല്ലുവിളിയുമായി പി.വി അൻവർ രംഗത്തെത്തിയിരുന്നു. താൻ തോറ്റാൽ കോഴിക്കോട് അങ്ങാടിയിലൂടെ മൊട്ടയടിച്ച് നടക്കുമെന്നാണ് പറഞ്ഞത്. വെല്ലുവിളി ഏറ്റെടുക്കാൻ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നായിരുന്നു അൻവറിന്റെ ചോദ്യം. രാഷ്ട്രീയം ഗുസ്തി മത്സരമല്ലെന്നാണ് ഇതിനോട് മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ഏറ്റവുമധികം അപരന്മാരുള്ളതും അൻവറിനായിരുന്നു. എലത്തൂരിൽ മന്ത്രി ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ.സി.പിയിൽ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചോ എന്ന് ഇന്നറിയാം. പാർട്ടിയുടെ ക്ളോക്ക് ചിഹ്നം മറ്റൊരു സ്ഥാനാർത്ഥിക്കാണ് കിട്ടിയത്. പേരാമ്പ്രയിൽ മതം പറഞ്ഞ് വോട്ടുപിടിച്ചെന്ന ആക്ഷേപമുയർത്തിയത് വിവാദത്തിന് തിരി കൊളുത്തിയിരുന്നു. എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്പെട്ടു. യു.ഡി.എഫിനെതിരെയും ചിലർ ഇതേ ആരോപണമുന്നയിച്ചിരുന്നു.

2021​ ​ൽ​ ​കോ​ഴി​ക്കോ​ട്ടെ​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​ഭൂ​രി​പ​ക്ഷം

മ​ണ്ഡ​ലം,​ ​എം.​എ​ൽ.​എ​ ​(​മു​ന്ന​ണി​),​ ​ഭൂ​രി​പ​ക്ഷം

​ബേ​പ്പൂ​ർ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എ​ൽ.​ഡി.​എ​ഫ് ​(​സി.​പി.​എം​)​ 28747

​ ​കോ​ഴി​ക്കോ​ട് ​സൗ​ത്ത് ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​(​എ​ൽ.​ഡി.​എ​ഫ്-​ഐ.​എ​ൻ.​എ​ൽ​)​ 12459

​കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത് ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​(​എ​ൽ.​ഡി.​എ​ഫ്-​സി.​പി.​എം​)​ 12928

​എ​ല​ത്തൂ​ർ​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​(​എ​ൽ.​ഡി.​എ​ഫ് ​-​ ​എ​ൻ.​സി.​പി​)​ 38502

​കൊ​യി​ലാ​ണ്ടി​ ​അ​ന്ത​രി​ച്ച​ ​കാ​ന​ത്തി​ൽ​ ​ജ​മീ​ല​ ​(​എ​ൽ.​ഡി.​എ​ഫ്-​സി.​പി.​എം​)​ 8472

​വ​ട​ക​ര​ ​കെ.​കെ.​ര​മ​ ​(​യു.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​-​ആ​ർ.​എം.​പി.​ഐ​)​ 7491

​നാ​ദാ​പു​രം​ ​ഇ.​കെ​ ​വി​ജ​യ​ൻ​ ​(​എ​ൽ.​ഡി.​എ​ഫ്-​സി.​പി.​ഐ​)​ 4035

​കു​റ്റ്യാ​ടി​ ​കെ.​പി.​കു​ഞ്ഞ​മ്മ​ദ്കു​ട്ടി​ ​(​എ​ൽ.​ഡി.​എ​ഫ്-​സി.​പി.​എം​)​ 333

​പേ​രാ​മ്പ്ര​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​(​എ​ൽ.​ഡി.​എ​ഫ്-​സി.​പി.​എം​)​ 22592

​തി​രു​വ​മ്പാ​ടി​ ​ലി​ന്റോ​ ​ജോ​സ​ഫ് ​(​ ​എ​ൽ.​ഡി.​എ​ഫ് ​-​സി.​പി.​എം​)​ 5596

​ബാ​ലു​ശ്ശേ​രി​ ​കെ.​എം.​സ​ച്ചി​ൻ​ദേ​വ് ​(​എ​ൽ.​ഡി.​എ​ഫ്-​സി.​പി.​എം​)​ 20375

​കൊ​ടു​വ​ള്ളി​ ​എം.​കെ​ ​മു​നീ​ർ​ ​(​ ​യു.​ഡി​എ​ഫ്-​ ​ലീ​ഗ്-​)​ 6344

​കു​ന്ദ​മം​ഗ​ലം​ ​പി.​ടി.​എ.​റ​ഹീം​ ​(​എ​ൽ.​ഡി.​എ​ഫ്‌​ ​സ്വ​ത​ന്ത്ര​ൻ​)​ 10276

ആ​ദ്യം​ ​എ​ണ്ണു​ക​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ൾ​:​ ​ഇ.​വി.​എം​ ​വോ​ട്ടെ​ണ്ണ​ൽ​ 8.30​ന്

കോ​ഴി​ക്കോ​ട്:​ ​വോ​ട്ടെ​ണ്ണ​ലി​ന് ​മു​ന്നോ​ടി​യാ​യി​ ​സ്‌​ട്രോം​ഗ് ​റൂം​ ​രാ​വി​ലെ​ ​ആ​റു​മ​ണി​ക്ക് ​തു​റ​ക്കും.​ ​ആ​ദ്യം​ ​എ​ണ്ണി​ത്തു​ട​ങ്ങു​ക​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളും​ ​ഇ.​ടി.​പി.​ബി.​എ​സ് ​വോ​ട്ടു​ക​ളു​മാ​ണ്.​ ​ഇ.​വി.​എം​ ​വോ​ട്ടു​ക​ൾ​ 8.30​ന് ​എ​ണ്ണും.​ ​ഇ.​വി.​എം​ ​വോ​ട്ടെ​ണ്ണ​ൽ​ ​അ​വ​സാ​ന​ ​റൗ​ണ്ടി​ന് ​ശേ​ഷം​ ​ഓ​രോ​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​ത​ത്സ​മ​യം​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​അ​ഞ്ച് ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​വി.​വി​ ​പാ​റ്റ് ​സ്ലി​പ്പു​ക​ൾ​ ​എ​ണ്ണി​ ​ഒ​ത്തു​നോ​ക്കും.​ ​ഇ​തി​നു​ശേ​ഷ​മാ​ണ് ​ഔ​ദ്യോ​ഗി​ക​ ​ഫ​ല​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​ക. മൂ​ന്ന് ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​വോ​ട്ടെ​ണ്ണ​ൽ.​ ​വ​ട​ക​ര,​ ​കു​റ്റ്യാ​ടി,​ ​നാ​ദാ​പു​രം​ ​മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് ​മ​ട​പ്പ​ള്ളി​ ​ഗ​വ.​ ​കോ​ളേ​ജി​ലും​ ​തി​രു​വ​മ്പാ​ടി,​ ​കൊ​ടു​വ​ള്ളി​ ​മ​ണ്ഡ​ല​ങ്ങ​ളു​ടെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കൂ​ട​ത്താ​യി​ ​സെ​ന്റ് ​മേ​രീ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലും​ ​ന​ട​ക്കും.​ ​കൊ​യി​ലാ​ണ്ടി,​ ​പേ​രാ​മ്പ്ര,​ ​ബാ​ലു​ശ്ശേ​രി,​ ​എ​ല​ത്തൂ​ർ,​ ​കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത്,​ ​കോ​ഴി​ക്കോ​ട് ​സൗ​ത്ത്,​ ​ബേ​പ്പൂ​ർ,​ ​കു​ന്ദ​മം​ഗ​ലം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​ജെ.​ഡി.​ടി​ ​ഇ​സ്ലാം​ ​കോം​പ്ല​ക്സി​ലാ​ണ്.​ ​പ്ര​ത്യേ​കം​ ​ത​യാ​റാ​ക്കി​യ​ ​കൗ​ണ്ടിം​ഗ് ​ഹാ​ളു​ക​ളി​ലാ​ണ് ​ഓ​രോ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​വോ​ട്ടെ​ണ്ണ​ൽ.​ ​ഇ.​വി.​എം​ ​വോ​ട്ടെ​ണ്ണാ​ൻ​ ​ഓ​രോ​ ​മ​ണ്ഡ​ല​ത്തി​ലും​ 14​ ​ടേ​ബി​ളു​ക​ൾ​ ​വീ​ത​മാ​ണ് ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റു​ക​ൾ,​ ​ഇ.​ടി.​പി.​ബി.​എ​സ് ​വോ​ട്ടു​ക​ൾ​ ​എ​ന്നി​വ​ ​എ​ണ്ണാ​ൻ​ ​ഓ​രോ​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും​ ​ബാ​ല​റ്റു​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചാ​ണ് ​ടേ​ബി​ൾ​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.