കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജേതാക്കൾ. കലാശക്കളിയിൽ ഇടുക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. വനിതാ ചാമ്പ്യൻഷിപ്പിലും തൃശൂർ ജേതാക്കളായിരുന്നു. ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും.
വിജയികൾക്ക് ടി.ജെ വിനോദ് എം.എൽ.എയും കാലിക്കറ്റ് എഫ്.സി സി.ഇ.ഒ മാത്യു കോരത്തും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. ഡി.എഫ്.എ പ്രസിഡന്റ് വി.പി ശ്രീനിജൻ എം.എൽ.എ., ഫോഴ്‌സ കൊച്ചി സി.ഇ.ഒ അംബരീഷ്, കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി ഷാജി കുര്യൻ, ഡി.എഫ്.എ സെക്രട്ടറി വിജു ചൂളയ്ക്കൽ, ടൂർണമെന്റ് ഓർഗനൈസിംഗ് സെക്രട്ടറി പി. അനിൽകുമാർ, മെഡിക്കൽ ട്രസ്റ്റ് എം.ഡി പി.വി ആന്റണി തുടങ്ങിയവർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |