SignIn
Kerala Kaumudi Online
Friday, 24 April 2026 6.52 PM IST

സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ കുടുംബശ്രീ ക്യാന്റീൻ അടച്ചു

Increase Font Size Decrease Font Size Print Page

അടിമാലി: നഗര പ്രദേശങ്ങൾക്കൊപ്പം ഇടുക്കിയുടെ ഗ്രാമീണമേഖലകളിലേക്കും പാചകവാതക ക്ഷാമം രൂക്ഷമായി. പള്ളിവാസൽ ഗ്രാമ പഞ്ചായത്തിൽ ചിത്തിരപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വന്നിരുന്ന ക്യാന്റീൻ പാചകവാതക ക്ഷാമത്തെ തുടർന്ന് അടച്ചു. പാചക വാതകം കിട്ടാതായതോടെ കഴിഞ്ഞ ദിവസം മുതൽ ക്യാന്റീനിന്റെ പ്രവർത്തനം നിറുത്തി വയ്ക്കുകയായിരുന്നെന്ന് പഞ്ചായത്തിലെ സി.ഡി.എസ് ചെയർപേഴ്സൺ പറഞ്ഞു. പഞ്ചായത്ത് പരിധിയിൽ വരുന്ന ജനകീയ ഹോട്ടലിന്റെയടക്കം പ്രവർത്തനത്തെ വരുംദിവസങ്ങളിൽ പാചക വാതക ക്ഷാമം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിവരം. കുടുംബശ്രീക്ക് കീഴിൽ വിവിധയിടങ്ങളിലായി വഴിയോര ഭക്ഷണ വിൽപ്പന ശാലകളും പ്രവർത്തിക്കുന്നുണ്ട്. പാചക വാതകം ലഭിക്കാതായാൽ ഇവയുടെ പ്രവർത്തനവും നിറുത്തി വയ്‌ക്കേണ്ടി വരും.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.